അത്ഭുതകലാകാരന് നൃത്തം കൊണ്ട് ആദരവുമായി വിദ്യാർത്ഥിനികൾ..
സംഗീതത്തിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരനാണ് ബാലഭാസകർ, കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയ ആ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് നൃത്തം കൊണ്ട് ആദരമൊരുക്കി ഒരുകൂട്ടം വിദ്യാര്ത്ഥിനികള്ലും രംഗത്ത്.
കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ ടി.എച്ച്.രഞ്ജിനി, മിഥില, ലക്ഷ്മി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ആ നൃത്തത്തിന് പിന്നിൽ. സംഗീതം കൊണ്ട് ലോകത്തെ സന്തോഷിപ്പിച്ച ബാലഭാസ്കറിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ പിറന്നതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
ബാലഭാസ്കറിന്റെ ഗാനം ഉപയോഗിച്ച് തന്നെയാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഈ വിദ്യാർത്ഥിനികൾ തന്നെയാണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. രണ്ട് ലക്ഷത്തോളം പേരാണ് യൂ ട്യൂബില്‍ മാത്രം ഈ വീഡിയോ ഇതിനോടകം കണ്ടത്.
ഒരിക്കലും നിലയ്ക്കാത്ത സംഗീതത്തിന്റെ ലോകത്ത് നിന്നും പെട്ടന്ന് നിശബ്ദമായ ആ പ്രതിഭയുടെ വയലിൻ നാദം ഇനിയും കേൾക്കാൻ സാധിക്കാത്തതിലുള്ള വിഷമത്തിലാണ് കലാലോകം..