ജി വി രാജ പുരസ്കാരം നേടി ജിൻസണും നീനയും…
October 16, 2018
സംസ്ഥാനത്തെ പരമോന്നത കായിക പുരസ്കാരമായ ജി വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ ജിന്സൺ ജോൺസണും വി നീനയ്ക്കും പുരസ്കാരങ്ങൾ ലഭിക്കും. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏഷ്യന്‍ ഗെയിംസില്‍ ജിന്സൺ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. നീന ലോംഗ്ജംപില് വെള്ളി നേടിയിരുന്നു.
ബാഡ്മിന്റൺ കോച്ച് എസ് മുരളീധരനാണ് ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. വോളിബോൾ കോച്ച് എസ് മനോജാണ് മികച്ച പരിശീലകൻനായി തിരഞ്ഞെടുക്കുന്നത്. മികച്ച കായികാധ്യാപകനുള്ള പുരസ്കാരം കോതമംഗലം എം എ കോളേജിലെ ഡോ. മാത്യൂസ് ജേക്കബിനാണ്.