‘കൗതുകമായി ഈ കണ്ണുകൾ’; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡൽ..ചിത്രങ്ങൾ കാണാം

October 6, 2018

വിടർന്ന കണ്ണുകളും ചുരുണ്ട മുടിയും ഇരുണ്ട നിറവുമായി നിക്കുന്ന ഈ കുട്ടിത്താരത്തെക്കണ്ടാൽ ആരുമൊന്ന് നോക്കി പോകും.. സംശയമില്ല… ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലാണ് ഈ താരം. വെറും ഒൻപത് മാസം മാത്രം പ്രായമായ ഈ കുട്ടിത്താരം പ്രമുഖ ഐറിഷ് വസ്ത്ര വ്യാപാര സംഘടനയായ പ്രീമാർക്കിന്റെ മോഡലാണ്.

നൈജീരിയൻ-ഘാന വംശപരമ്പരയിൽ പെട്ട ഈ കുട്ടി മോഡലിന്റെ പേര്  ജെറമിയ എന്നാണ്. ഈ കുട്ടിത്താരത്തിന്റെ ഭംഗി കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോൾ മറ്റ് മോഡലുകൾ.

സാധാരണ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ മോഡലുകളെ തിരഞ്ഞെടുക്കാറുള്ളതിനാൽ തന്റെ കുട്ടിയെ മോഡലായി തിരഞ്ഞെടുത്തതിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ജെറമിയയുടെ അമ്മ ഗബ്രിയേല ലൂയിസ്.

ജെറമിയ മോഡലായ ചിത്രങ്ങൾ ആരുടേയും ഹൃദയം കവരുന്നതാണ്. അതിന് തെളിവാണ് സമൂഹമാധ്യമങ്ങളിലൂടെ ജെറമിയയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹ സന്ദേശങ്ങൾ. ഇത് ഞങ്ങൾക്ക് അഭിമാനത്തിലുപരി നിറത്തിന്റെ വിജയം കൂടിയാണെന്നും അമ്മ ഗബ്രിയേല ലൂയിസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഈ കുട്ടി മോഡൽ. ഈ കുഞ്ഞുസുന്ദരന്  ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ കുട്ടി മോഡൽ ജെറമിയയുടെ ചിത്രങ്ങൾ കാണാം..