‘വരുമ്പോഴെല്ലാം സന്തോഷം പകരുന്ന ഈ സ്ഥലത്തിന് നന്ദി’; പ്രളയത്തെ അതിജീവിച്ച കേരളത്തെ പുകഴ്ത്തി ഇന്ത്യൻ നായകൻ, വൈറലായി ഒരു കുറിപ്പ്
പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി . അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്ലിയുമുണ്ടായിരുന്നു.
‘കേരളത്തിലെത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക്കേഏറെ ഇഷ്ടമാണ്. വളരെ മനോഹരമാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാട് ആസ്വദിക്കാന്‍ ഞാന്‍ എല്ലാവരേയും ശുപാര്‍ശ ചെയ്യും. കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം. വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’ ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്ലി കുറിച്ചത്.
അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നവംബർ ഒന്നാം തിയതിയാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്.
Thank you Thiruvananthapuram for this amazing welcome. #TeamIndia pic.twitter.com/eCsk4jEbXp
— BCCI (@BCCI) October 30, 2018