ലിനിയുടെ മകന് മമ്മൂട്ടിയുടെ സ്‌നേഹചുംബനം: വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

October 1, 2018

ലിനി മലയാളികള്‍ക്കെന്നും നീറുന്ന ഒരു ഓര്‍മ്മയാണ്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് രക്തസാക്ഷിയാകേണ്ടിവന്ന ലിനി എന്ന നഴ്‌സ് മലയാളികളുടെ മുഴുവന്‍ ഹൃദയത്തില്‍ ഇടം നേടിയാണ് യാത്രയായത്. ലിനിയുടെ മക്കള്‍ക്ക് മമ്മൂട്ടി നല്‍കുന്ന സ്‌നേഹചുംബനമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗം. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മക്കളെ വാരിയെടുത്ത് മമ്മൂട്ടി സ്‌നേഹചുംബനം നല്‍കുന്നത്.

ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ വേദിയിലെത്തിയത്. ലിനിക്കും പുരസ്‌കാരം ലഭിച്ചിരുന്നു. ബഹ്‌റൈനിലെ ഒരു കൂട്ടായ്മ സംഘടിപ്പിച്ച ഒന്നരലക്ഷം രൂപ ഭര്‍ത്താവ് സജീഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു.