ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച് മിസ് ഡഫ് ഏഷ്യാ കിരീടം നേടി നിഷ്ത; ചിത്രങ്ങള്‍ കാണാം
ഇന്ത്യയ്ക്ക് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുകയാണ് ഹരിയാനക്കാരി നിഷ്ത ഡുഡേജ. മിസ് ഡഫ് ഏഷ്യാ 2018 കിരീടം നേടിയ നിഷ്തയ്ക്ക് ഇത് സ്വപ്ന നേട്ടം കൂടിയാണ്. ചെക് റിപ്പബ്ലിക്കില്വെച്ചു നടന്ന മിസ് ആന്‍ഡ് മിസ്റ്റര്‍ ഡഫ് വേള്‍ഡ് 18-ാമത് എഡിഷനിലാണ് നിഷ്ത കിരീടം ചൂടിയത്.
This Crown is a precious gift from God which I will cherish for my entire life ?#NishthaDudeja #MissDeafAsia2018 #MissDeafIndia2018 pic.twitter.com/3qs3WY7PJ9
— Nishtha Dudeja (@Dudeja_Nishtha) 23 October 2018
ഈ ഇനത്തില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ഇനി നിഷ്തയ്ക്ക് സ്വന്തം. ചൈന, തായ്ലന്റ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുന്ദരികളോട് പോരാടിയാണ് നിഷ്ത ചരിത്രം കുറിച്ചത്.
ഈ നിമിഷം എന്നും മനസ്സില്‍ സൂക്ഷിക്കുമെന്നും രാജ്യത്തിനുവേണ്ടി മിസ് ആന്‍ഡ് മിസ്റ്റര്‍ ഡഫ് വേദിയില്‍ ആദ്യ കിരീടം ചൂടാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും നിഷ്ത ട്വിറ്ററില്‍ കുറിച്ചു.
Thank you #INDIA! On winning #MissDeafAsia2018, I want to convey that the differently abled people don’t need sympathy or pity. All they need are opportunities to prove themselves.
Jai Hind! ??P.S.: I’m back on Twitter after a long time! #NishthaDudeja #MissDeafIndia2018 pic.twitter.com/eZDHbY6EU2
— Nishtha Dudeja (@Dudeja_Nishtha) 11 October 2018
നിലവില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ എം എ ചെയ്യുകയാണ് നിഷ്ത. മികച്ച ഒരു ടെന്നീസ് കളിക്കാരി കൂടിയാണ് ഈ സുന്ദരി. നിഷ്ത ഡഫ് ഒളിംപിക്സിലും വേള്‍ഡ് ഡഫ് ടെന്നിസ് ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
What a moment! It was overwhelming. It’s certainly something I will cherish forever! It was an amazing night. For d first time, India won any crown at Miss and Mister Deaf World pageant. I’m happy that I won dis crown for India.#NishthaDudeja #MissDeafAsia2018 #MissDeafIndia2018 pic.twitter.com/tn6txUSpWR
— Nishtha Dudeja (@Dudeja_Nishtha) 20 October 2018