ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുമ്പോള്‍ ലാലേട്ടന് പറയാനുള്ളത്

October 2, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച്. ‘കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ പന്ത്രണ്ടാമനാകാന്‍ നിങ്ങള്‍ എത്തില്ലേ’ എന്നാണ് മോഹന്‍ലാല്‍ ആരാധകരോട് ചോദിക്കുന്നത്. ഫുട്‌ബോള്‍പ്രേമികളെ മത്സരം കാണാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ലാലേട്ടന്‍. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ഐ എസ് എല്ലിന്റെ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു വിജയം. ആദ്യ മത്സരത്തില്‍ ആദ്യ ഗോള്‍ നേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പൊപ്ലാന്റ്‌റിക് ടീമിന് അഭിമാനമായി. 76 ആം മിനിറ്റിലാണ് താരം ഗോള്‍ നേടിയത്. വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിക്കാന്‍ 86 ആം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടുകയായിരുന്നു.

ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടുന്നതായിരുന്നു ആദ്യ മത്സരത്തിലെ വിജയം.വ്യത്യസ്ത ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങിയ കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.