അതിഥിയെ വരവേൽക്കാൻ ഒരുങ്ങി താരസുന്ദരി ; വൈറലായി ചിത്രങ്ങൾ…

October 2, 2018

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം കാത്തിരിപ്പിലാണ്. തങ്ങളുടെ വീട്ടിലേക്ക് വരുന്ന കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിൽ.. നിറവയറുമായി ഒരു മാലാഖയെപ്പോലെ കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുന്ന ബോളിവുഡ് താരം നേഹ ധൂപിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അംഗദ് ബേദിയാണ് നേഹയുടെ ഭർത്താവ്. ഏറെ നാളത്തെ  പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

അതേസമയം നിറവയറുമായി വെള്ള വസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന നേഹയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.

ശില്പ ഷെട്ടി, ജാന്‍വി കപൂര്‍, സോനാക്ഷി സിന്‍ഹ, ഇലിയാന ഡിക്രൂസ, കരണ്‍ ജോഹര്‍, ഹുമ ഖുറേഷി, സോഫി ചൗധരി, മനീഷ് മല്‍ഹോത്ര തുടങ്ങിയ ബോളിവുഡിലെ പ്രമുഖര്‍ ഇരുവർക്കും ആശംസകളുമായി എത്തിയ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.