അമ്മ പരീക്ഷ എഴുതുമ്പോള്‍ കൈക്കുഞ്ഞിനു കാവലായ് ഒരു പോലീസ് ഉദ്യാഗസ്ഥന്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

October 3, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് കൈക്കുഞ്ഞിനെ താലോലിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം. നിരവധിപേരാണ് ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. പരീക്ഷ എഴുതാന്‍പോയ സ്ത്രീയുടെ കുഞ്ഞിനെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ താലോലിക്കുന്നത്.

തെലുങ്കാനയിലെ മെഹ്ബുബനഗറിലായിരുന്നു ആരുടെയും ശ്രദ്ധ പിടിച്ചെടുക്കുന്ന സംഭവം. മുസാപെട്ട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സറ്റബിളാണ് മുജീബ് ഉര്‍ റഹ്മാന്‍ എന്ന ഈ പോലീസുകാരന്‍. എസ്‌സിടിപിസി എക്‌സാം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഈ പോലീസുകാരന്‍.

കൈക്കുഞ്ഞുമായി ഒരു സ്ത്രീയും പരീക്ഷയ്‌ക്കെത്തി. ഈ സമയത്താണ് കുട്ടിയുടെ അമ്മയെ പരീക്ഷ എഴുതാന്‍ അനുവദിച്ച് പോലീസ് ഉദ്യേഗസ്ഥന്‍ കുഞ്ഞിന് കാവല്‍ക്കാരനായത്. മെഹ്ബുബനഗറിലെ ഐപിഎസ് ഉദ്യാഗസ്ഥയായ രമാ രാജേശ്വരിയും കുഞ്ഞിനെ താലോലിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.