രോഹിത് ശര്‍മ്മയുടെ കാല്‍തൊട്ടു വന്ദിച്ചു; അതിരില്ലാത്ത സന്തോഷവുമായി ഒരു ആരാധകന്
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് രോഹിത് ശര്‍മ്മയുടെ ഒരു ആരാധകന്റെ സന്തോഷപ്രകടനങ്ങള്‍. വിജയ് ഹസാരെ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം.
മുബൈതാരം രോഹിത് ശര്‍മ്മയുടെ അരികിലേക്ക് ആരാധകന് ഓടിയെത്തുകയായിരുന്നു. അതും സുരക്ഷാ വേലികള്‍ ഭേദിച്ച്. മൈതാനത്തിലെത്തിയ ആരാധകന് രോഹിത് ശര്‍മ്മയെ ആദ്യം ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താരം ഇതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. തുടര്‍ന്ന് ആരാധകന് രോഹിത് ശര്‍മ്മയുടെ കാല് തൊട്ടുവന്ദിച്ചു.
തന്റെ വലിയ സ്വപ്നം സഫലമായതുപോലെയായിരുന്നു ആരാധകന്റെ സന്തോഷപ്രകടനം. സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ടാണ് ആരാധകന് ഗാലറിയിലേക്ക് മടങ്ങിയത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ അരാധകന്റെ സന്തോഷപ്രകടനങ്ങള്‍.
@Ateet_Sharma @manoj_dimri @vikrantgupta73 Rohit Sharma Fan In Vijay Hazare trophy pic.twitter.com/GGv6ehPvWb
— Abhinav Rai (@Abhinav9560) 15 October 2018