സ്ത്രീ പുരുഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കൾക്ക് മികച്ച അനുകരണവുമായി ഒരു കിടിലൻ പെർഫോമൻസ്

October 16, 2018

കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാക്കൾക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി ഷാജി മുക്കോല. അത്ഭുത പ്രകടവനുമായി ഉത്സവ വേദിയിൽ എത്തിയ ഷാജി കേരളം കണ്ട മികച്ച വനിതാ രാഷ്‌ടീയ നേതാവ് ഗൗരിയമ്മ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് കരുണാകരൻ, ബി ജെ പി നേതാവ്  എം ടി രമേശ്, ലീഗ് നേതാവ് ആര്യാടൻ മുഹമ്മദ് തുടങ്ങി നാല് വ്യത്യസ്ത പാർട്ടികളിലെ രാഷ്ട്രീയ നേതാക്കൾക്കാണ് സ്പോട് ഡബ്ബ് ചെയ്തത്.

മികച്ച രീതിയിൽ  സിനിമാ താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും അനുകരണം നടത്തുന്ന ഷാജി മലപ്പുറം ജില്ലക്കാരനാണ്. ദുബായിൽ ജോലി ചെയ്യുന്ന ഷാജി ഇതിന് മുമ്പും ഉത്സവ വേദിയിൽ മികച്ച പ്രകടനവുമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഷാജിയുടെ പെർഫോമൻസ് കാണാം..