ഇതാണ് ശരിക്കും സ്വീറ്റ് ഹോം..നല്ല മധുരമുള്ള സ്വീറ്റ് ഹോം..

October 7, 2018

സ്വീറ്റ് ഹോം എന്ന് പലപ്പോഴും കേട്ടിട്ടുണ്ട് എന്നാൽ ഇവിടെ സത്യമാവുകയാണ് സ്വീറ്റ് ഹോം അഥവാ മധുര വീട്. ഒരു വീട് കണ്ട വായിൽ വെള്ളമൂറുന്നത് ആദ്യമായിട്ടാവാം.. പക്ഷേ ഈ വീട് കണ്ടാൽ ആരുടെയും നാവിൽ വെള്ളമൂറും കാരണം ഇത് ഒരു സാധാരണ വീടല്ല. മധുര വീടാണ്. ഫ്രാൻസിലെ സെര്‍വ്സിലാണ് ഈ മധുര വീട്. ചോക്ലേറ്റ് കൊണ്ടാണ് ഈ വീട്  നിർമ്മിച്ചിരിക്കുന്നത്. ചോക്ക്ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂവാണ് ഈ അത്ഭുത വീടിന് പിന്നിൽ.

ഡെക്ലൂസൂ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ ഭിത്തി, മേല്‍ക്കൂര, തുടങ്ങി വീട്ടിലെ സാധാരണ സാധനങ്ങളായ ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വീട്ടിനുള്ളിൽ അലങ്കരിച്ചിരുന്ന ഫ്ലവർ വേഴ്‌സും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്ലേറ്റില്‍ തീര്‍ത്ത് വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഈ അത്ഭുത കലാകാരൻ.

ഡെക്ലൂസുവിനെ ഈ അത്ഭുത വീട് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. വെള്ളി ശനി ദിവസങ്ങളിലാണ് ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി ഡെക്ലൂസു തുറന്ന് കൊടുക്കുന്നത്. നിരവധി ആളുകൾ ദിവസേന കാണാൻ വരുന്ന ഈ അത്ഭുത വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.