‘അഭിമാനത്തോടെ ഇന്ത്യ’; അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്
അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിനിടെ എല്ലാവരും പുറത്തായി.
305 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ 38.4 ഓവറില്‍ 160 റണ്‍സിനുള്ളില്‍ വീഴ്ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. പത്തോവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗിയാണ് കളിയിൽ തിളങ്ങി നിന്നത്.
49 റണ്‍സ് നേടിയ നിഷാന്‍ മദുഷ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിരുന്നു. യശസ്വി ജയ്സ്വാള്‍, അനൂജ് റാവത്ത്, സിമ്രന് സിങ്, ആയുഷ് ബദേനി എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സും നേടി.