അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനോഹരമായൊരു സംഗീതവിരുന്നുമായി ഇര്‍ഷാദ്

October 1, 2018

ജീവിതപ്രതിസന്ധികളെ ഉള്‍ക്കണ്ണിന്റെ വെളിച്ചംകൊണ്ട് നേരിടുന്ന കലാകാരനാണ് ഇര്‍ഷാദ്. പന്ത്രണ്ടാം വയസിലാണ് ഇര്‍ഷാദിന് തന്റെ കാഴ്ച നഷ്ടമാകുന്നത്. എങ്കിലും എവിടെയും തളര്‍ന്ന് പിന്‍മാറാന്‍ തയാറായിരുന്നില്ല ഈ കലാകാരന്‍.

മനോഹരമായ സ്വരമാധുര്യംകൊണ്ട് പ്രേക്ഷകര്‍ക്കെന്നും സുന്ദരമായ സംഗീതവിരുന്നാണ് ഇര്‍ഷാദ് സമ്മാനിക്കുന്നത്. പാട്ടു പാടുന്നതില്‍ മാത്രമല്ല, പാട്ടെഴുതുന്നതിലും ഈണം പകരുന്നതിലുമെല്ലാം ഈ കലാകാരന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇര്‍ഷാദിന് താല്‍പര്യം ഏറെയാണ്.

കോമഡി ഉത്സവവേദിയിലെത്തിയ ഇര്‍ഷാദ് ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ശബ്ദാനുകരണവും വേദിയില്‍ ഇര്‍ഷാദ് കാഴ്ചവെച്ചു. വയലിന്‍വായിച്ചും പ്രേക്ഷകരെ കൈയിലെടുത്തു ഈ അതുല്യപ്രതിഭ.
ഇര്‍ഷാദിന്റെ പ്രകടനം കാണാം