വെല്ലുവിളികളെ പാടി തോല്‍പിച്ച് ഒരു കലാകാരന്‍; വീഡിയോ കാണാം

October 15, 2018

ജീവിതത്തിലെ വെല്ലുവിളികളോട് തോല്‍വി സമ്മതിച്ച് പിന്‍മാറുന്നവര്‍ക്ക് മുമ്പില്‍ പ്രതീക്ഷയുടെ പുതിയ മാതൃക തീര്‍ക്കുകയാണ് പ്രതാപന്‍ എന്ന കലാകാരന്‍.കൊല്ലം സ്വദേശിയാണ് ഇദ്ദേഹം.

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഇടിച്ചുകയറിയ ഒരപകടത്തെ തുടര്‍ന്ന് വീല്‍ചെയറിലായി ഇദ്ദേത്തിന്റെ ജീവിതം. എന്നാല്‍ വെല്ലുവിളികളോട് തോല്‍വി സമ്മതിക്കാന്‍ തയാറായിരുന്നില്ല ഈ കലാകാരന്‍. ‘ചോയ്‌സ് വോയ്‌സ്’ എന്ന ഗാനമേളട്രൂപ്പ് രൂപീകരിച്ച് തന്റെ കഴിവുകള്‍ക്ക് മുമ്പില്‍ പുതുവാതായനങ്ങള്‍ തുറക്കുകയാണ് ഈ കലാകാരന്‍.

കോമഡി ഉത്സവ വേദിയിലെത്തിയ പ്രതാപന്‍ മനോഹരമായ പാട്ടുകള്‍ പാടി വേദി സംഗീത സാന്ദ്രമാക്കി. ‘മെല്ലെ മെല്ലെ…’ എന്ന ഗാനമാണ് ആദ്യം ആലപിച്ചത്. തുടര്‍ന്ന് ‘മഴനീര്‍ത്തുള്ളികള്‍…’ എന്നു തുടങ്ങുന്ന ഗാനവും പ്രതാപന്‍ ഉത്സവവേദിയില്‍ ആലപിച്ചു.