ഒരേസമയം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ പാട്ട്; വീഡിയോ കാണാം

October 16, 2018

ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ആണ്‍പെണ്‍ ശബ്ദങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന കലാകാരനാണ് രാഘേഷ്. ഇരുപതാം വയസുമുതല്‍ ഗാനമേളട്രൂപ്പുകളില്‍ ഗായകനായി തിളങ്ങിയിട്ടുണ്ട് ഈ കലാകാരന്‍.

ഒട്ടേറെ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി സമ്മാനങ്ങളും പുരസ്‌കാരങ്ങളും രാഘേഷിന് ലഭിച്ചിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ രാഘേഷ് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരേ സമയം ആണ്‍ ശബ്ദത്തിലും പെണ്‍ ശബ്ദത്തിലും ഈ താരം പാട്ട് പാടി. നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ ഈ താരത്തിന്റെ മാസ്മരിക പ്രകടനത്തിന് സമ്മാനിച്ചത്.