രഞ്ജി ട്രോഫി: ബംഗാളിനെതിരെ പ്രതീക്ഷയോടെ കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. 147 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ ബംഗാല്‍ അടിച്ചെടുത്തത്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് കേരളം. ഒരു റണ്‍സ് എടുത്ത അരുണ്‍ കാര്‍ത്തിക്കിനെയാണ് ആദ്യ ദിനം കേരളത്തിന് നഷ്ടമായത്.
ജലജ് സക്സേനയും രോഹന് പ്രേമുമാണ് ആദ്യദിനം കളി അവസാനിച്ചപ്പോള്‍ ക്രീസില്‍. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ബംഗാളിന് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു.
ബൗളിങില്‍ കേരളം മികവു പുലര്‍ത്തി. കേരളത്തിനായി ബേസില്‍ തമ്പി നാലും എംഡി നിതീഷ് മൂന്നും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റുമെടുത്തു. ജലജ് സക്സേന കേരളത്തിനായി ഒരു വിക്കറ്റും നേടി. ബൗളിങിലെ മികവ് ബാറ്റിങിലും പുലര്‍ത്തിയാല്‍ ബംഗാളിനെതിരെ വിജയം ഉറപ്പിക്കാന്‍ കേരളത്തിനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.