യുവനടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി

November 24, 2018

യുവനടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന താരം ‘മായാനദി’, ‘മുംബൈ പോലീസ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും സുപരിചിതനാണ്.

മുംബൈ സ്വദേശിയായ അമൃത കല്ല്യാണ്‍പൂര്‍ ആണ് വധു. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ അമൃതയും ഹരീഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും  സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ  കഴിഞ്ഞ നവംബര്‍ ആറിന് ഗുരുവായൂർ നടയിൽ വെച്ചായിരുന്നു ഹരീഷ് അമൃതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.