ഈ മനോഹര ശബ്ദത്തിന് ഉടമയെ തിരഞ്ഞ് മാന്ത്രിക സംഗീതജ്ഞൻ എ ആർ റഹ്മാൻ

November 15, 2018

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേല്‍ ആര്‍ദ്രമായ സംഗീതവുമായി എത്തി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഗായകനാണ് എ ആർ റഹ്മാൻ. സംഗീതത്തിന്റെ മാധുര്യം എന്നും ആരാധകർക്ക് ആവേശമാണ്. സമൂഹ മാധ്യമത്തിലൂടെ താരമായിരിക്കുകയാണ് മനോഹര ശബ്ദത്തിന് ഉടമയായ ഒരു സ്ത്രീ…

ഊരും പേരും അറിയാത്ത ഒരു മനോഹര ശബ്‍ദത്തിന് ഉടമയായ സ്ത്രീയുടെ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാന്ത്രിക സംഗീതജ്ഞൻ എ ആർ റഹ്മാൻ.

ജോലിസ്ഥലത്തിരുന്ന് പാടിയ സ്ത്രീയുടെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വളരെ മനോഹരമായ ഇവരുടെ സംഗീതം കേട്ട എ ആർ റഹ്മാൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്ത്. ഇത് കണ്ട് ഗായികയ്ക്ക് ആശംസകളുമായി നിരവധി ആളുകളും രംഗത്തെത്തി.

അതേസമയം ഇവരുടെ വീഡിയോ സമൂഹ മാധ്യമത്തിൽ റഹ്മാൻ പങ്കുവച്ചതിന് പിന്നാലെ ഇവരുടെ പേര് ബേബി എന്നാണെന്നും ആന്ധ്രാ പ്രദേശിലെ ഗോദാവരിയിലാണ് ഇവരുടെ വീടെന്നും ആരാധകർ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ വൈറലായ ഗാനം കേട്ട് സംഗീത സംവിധായകൻ കൊറ്റി ഗാരു ബേബിയ്ക് പാടാൻ അവസരം നൽകിയെന്നും കമന്റുകളിൽ പറയുന്നുണ്ട്.