മഞ്ഞക്കിളിയായി ആരാധ്യ; പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ കാണാം

November 17, 2018

ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചൻ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ പിറന്നാൾ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ കുഞ്ഞാരധ്യക്ക് ആദ്യം ജന്മദിനാശംസ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് മുത്തശ്ശനും നടനുമായ അമിതാഭ് ബച്ചനായിരുന്നു.

പിന്നീട് മോൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയ അഭിഷേകിന്റെ ട്വീറ്റും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മഞ്ഞ ഉടുപ്പിട്ടാണ് കുടുംബത്തിനൊപ്പം ആരാധ്യ എത്തുന്നത്.

അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചൻ കുടുംബത്തിലെ ഈ കുട്ടിത്താരം. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്..ഇന്നലെ ഏഴാം പിറന്നാൾ ആഘോഷിച്ച കുട്ടിത്താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കാണാം…