മഞ്ഞിലെ കൊടുംതണുപ്പിൽ നൃത്തംവെച്ച് സൈനികർ; വീഡിയോ പങ്കുവെച്ച് സെവാഗ്

November 14, 2018

മഞ്ഞിലെ കൊടുംതണുപ്പിൽ നൃത്തം വയ്ക്കുന്ന സൈനികരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിയിലെ തണുത്തുറഞ്ഞ മഞ്ഞിലും വിശ്രമ വേളകൾ ഇല്ലാതെ രാജ്യത്തെ കാക്കാന്‍ എപ്പോഴും ഉണർന്നിരിക്കുന്നവരാണ് സൈനികർ.

അതേസമയം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തംവെയ്ക്കുകയാണ് മൂന്ന് സൈനികര്‍. കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടയിലാണ് സൈനികരുടെ ഈ നൃത്തം.

സെവാഗിന്റെ ഈ ട്വീറ്റിന് കമന്റുമായി ഇതിനോടകം നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.