പകരം വെയ്ക്കാനില്ലാത്ത മാതൃസ്‌നേഹം പറഞ്ഞ് നവ്യ; പ്രിയ സുഹൃത്തിന് ആശംസകളുമായി ഭാവന..വീഡിയോ കാണാം…

November 17, 2018

മനോഹര നൃത്ത ചുവടുകളുമായി പ്രേക്ഷക  ഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ് നടി നവ്യ നായരുടെ നൃത്ത വീഡിയോ. കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരഭാവങ്ങളില്‍ നൃത്തം ചെയ്യുന്ന താരത്തെ ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുത്തിരുന്നു..സമൂഹ മാധ്യമങ്ങളിലൂടെ  മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന താരത്തിന്റെ നൃത്ത വീഡിയോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും ചലച്ചിത്രതാരവുമായ ഭാവന. നവ്യ തയ്യാറാക്കിയ ‘ചിന്നം ചിറുകിളിയേ’ എന്ന നൃത്താവിഷ്‌കാരത്തിന് ആശംസയുമായാണ് ഭാവന എത്തിയിരിക്കുന്നത്.

നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ ചെയ്തിട്ടുണ്ടെന്നും എല്ലാവരും കാണണമെന്നും നവ്യയ്ക്ക് പിന്തുണ നല്‍കണമെന്നും ഭാവന പറയുന്നു. നവ്യയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഭാവന ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

Thank u darling …

A post shared by Navya Nair (@navyanair143) on

 

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് നൃത്താവിഷ്‌കാരത്തിന്റെ മുഖ്യപ്രമേയം. വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് നൃത്തത്തിന്റെ ആവിഷ്‌കരണം.

മനോഹരമായ ഭരതനാട്യത്തിലൂടെയാണ് കുഞ്ഞിനോടുള്ള ഒരു അമ്മയുടെ കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയുമെല്ലാം നവ്യാ നായര്‍ അവതരിപ്പിക്കുന്നത്. പകരംവെയ്ക്കാനില്ലാത്ത മാതൃസ്‌നേഹത്തിന്റെ ഒരു ഉണര്‍ത്തുപാട്ടുകൂടിയാണ് ഈ നൃത്താവിഷ്‌കാരം.