‘മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മി’; ദിലീപ് കാവ്യാ ദമ്പതികളുടെ കുഞ്ഞിന് പേരിട്ടു
November 18, 2018

താര ദമ്പതികൾ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒകേ്ടാബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന് കുഞ്ഞിന് ജന്മം നല്‍കിയത്.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.