ദില്ലി തെരുവോരങ്ങളിൽ അലയടിക്കുന്ന സംഗീതത്തിന് പിന്നിലുമുണ്ട് ഒരു കണ്ണീരിന്റെ കഥ…

November 24, 2018

ദില്ലി തെരുവോരങ്ങളിൽ എപ്പോഴും ഒരു സംഗീതത്തിന്റെ നേർത്ത നാദം കേൾക്കാറുണ്ട്…കയ്യിൽ ഗിറ്റാറും പിടിച്ച് സംഗീതത്തെ നെഞ്ചോട് ചേർത്ത് ഒരു ഗായകൻ.. ദില്ലി തെരുവിന്റെ സ്വന്തം ഗായകൻ…

സംഗീതം ഇഷ്ടപെടാത്തവർ ആരുമില്ല…സംഗീതത്തോട് വല്ലാതെ ഇഷ്ടമുണ്ടെങ്കിലും അത് പിടിക്കാനുള്ള സാഹചര്യം പലർക്കും ലഭിക്കാറില്ല. അവരെ ഏറ്റവും ചെറിയ ഫീസിന് സംഗീതം പഠിപ്പിക്കുന്നൊരു മാഷുണ്ട് ഇവിടെ..അതുകൊണ്ടുതന്നെ ഈ മാഷിനെ അന്വേഷിച്ച് ആയിരക്കണക്കിന് ആളുകളാണ് ദില്ലിയിലെ തെരുവോരങ്ങളിൽ എത്താറുള്ളത്.

യഷ് വീർ റാവു.. അഥവാ ഗിത്താർ റാവു … ഗിത്താറും ഫ്ലൂട്ടും കീബോർഡുമടക്കം നിരവധി ഉപകരണങ്ങളാണ് വെറും ഒരു രൂപയ്ക്ക് അദ്ദേഹം പഠിപ്പിച്ച് നൽകുന്നത്. 2009 വരെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ജോലിനോക്കിവരുകയായിരുന്നു റാവു. പിന്നീട് ജോലി രാജിവെക്കേണ്ടി വന്ന റാവുവിന് കടംകയറി. തുടർന്ന് പ്രിയപ്പെട്ടവരെല്ലാം അദ്ദേഹത്തെ ഉപേക്ഷിച്ച് പോയി..അതോടെ  ഒറ്റപ്പെട്ട റാവുവിനെ വിഷാദ രോഗം പിടികൂടി..

പിന്നീട് ക്ഷേത സന്ദർശങ്ങളുമായി നടന്ന റാവു തിരുപ്പതിയിൽ വെച്ച് സംഗീതം അഭ്യസിച്ചു തുടങ്ങി … സംഗീതം അദ്ദേഹത്തിനെ വിഷാദത്തിൽ നിന്നും രക്ഷിച്ചു. ജയിലിലായിരുന്ന ഒരു തീവ്രവാദിയപോലും മാറ്റാൻ ചിലപ്പോൾ സംഗീതത്തിന് കഴിഞ്ഞേക്കുമെന്ന് റാവുവിനോട് ഒരിക്കൽ ഒരാൾ പറഞ്ഞു. ഇതോടെ സംഗീതം ഒരു മരുന്നായി അദ്ദേഹവും സ്വീകരിച്ചു.

Also read : അച്ഛന്റെ സംഗീതം കേട്ടുറങ്ങുന്ന മകൾ; മകൾക്ക് പിന്നാലെ യാത്രയായി അച്ഛനും; കരളലിയിപ്പിക്കുന്ന വീഡിയോ കാണാം

സ്കൂൾ വിദ്യാർത്ഥികളെ സംഗീതം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ദില്ലിയിലെത്തി. എന്നാൽ അതിനേക്കാൾ ഏറെ സന്തോഷം ലഭിക്കുന്നത് തെരുവിലെ പാവങ്ങൾക്ക് സംഗീതം പഠിപ്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ റാവു ഒരു രൂപ പ്രതിഫലമായി വാങ്ങി സംഗീതം പാടിപ്പിച്ച് നല്കാൻ തുടങ്ങി. പക്ഷെ സംഗീതം പഠിക്കുന്നവർക്ക് ഒരു നിബന്ധന കൂടി അദ്ദേഹം വച്ചു. പഠിച്ച പാഠങ്ങളിൽ തൃപ്തരാണെങ്കിൽ ഒരു അന്ധനോ പാവപ്പെട്ട കുട്ടിക്കോ ഒരു ഫ്ലൂട്ട് വാങ്ങി നൽകണം..

ഇതോടെ അദ്ദേഹത്തിന്റെ അടുക്കൽ നിന്നും സംഗീതം അഭ്യസിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. വർഷങ്ങളായി മധുര സംഗീതം പകർന്ന് തെരുവോരങ്ങളിലൂടെ സംഗീതം പഠിച്ചും പഠിപ്പിച്ചും നീങ്ങുകയാണ് ഈ ഗായകൻ….