കാണാന്‍ കുഞ്ഞനാണെങ്കിലും കാടമുട്ടയിലുണ്ട് ഗുണങ്ങളേറെ
കാഴ്ചയ്ക്ക് തീരെ കുഞ്ഞനാണ് കാടമുട്ട. പക്ഷെ ഗുണങ്ങളുടെ കാര്യത്തില്‍ ഈ കുഞ്ഞന്‍ അത്ര ചെറുതല്ല. അഞ്ച് കോഴിമുട്ടയ്ക്ക് പകരം ഒരു കാടമുട്ട മതിയെന്ന് പഴമക്കാര്‍ പറയാറുണ്ട്. അത് വെറുതെ പറയുന്നതല്ല. ഗുണങ്ങളുടെ കാര്യത്തില്‍ കാട ഇറച്ചിയും കാട മുട്ടയുമെല്ലാം ഏറെ മുന്നിലാണ്. കാടമുട്ടയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം.
പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് കാടമുട്ട. ഇതിനു പുറമെ വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് കാടമുട്ടയില്‍. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവയണ് കാടമുട്ടയില്‍ കൂടുതലുള്ളത്. ആസ്തമ, ചുമ തുടങ്ങിയവയെ ചെറുത്തുനിര്‍ത്താന്‍ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി സഹായകരമാണ്.
ഇതിനുപുറമെ കാടമുട്ട കൊണ്ടുണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നത് ജലദോഷം, പനി എന്നിവയെ ചെറുക്കാനും ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകാറുള്ള വയറുവേദനയ്ക്കും നല്ലൊരു പരിഹാരമാണ് കാടമുട്ട.
കാടമുട്ടയില്‍ പൊട്ടാസ്യവും അയണും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തകോശങ്ങളുടെ ആരോഗ്യത്തിനും കാടമുട്ട അത്യുത്തമമാണ്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലും കാടമുട്ട ശീലമാക്കുന്നത് ഗുണം ചെയ്യും. ദിവസവും കാടമുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാനും സഹായകരമാണ്.