വനിത ട്വന്റി20 ലോകകപ്പ്; സെമിയില്‍ തകര്‍ന്ന് ഇന്ത്യ
November 23, 2018
വനിതകളുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. സെമി ഫൈനലില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. ഇംഗ്ലണ്ടിനോടായിരുന്നു ഇന്ത്യയുടെ പോരാട്ടം. വീര്യത്തോടെ കളിച്ചെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം.
എട്ട് വിക്കറ്റിനാണ് സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. 112 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. വിക്കറ്റ് വീഴ്ചമൂലം 19.3 ഓവറില്‍ ഇന്ത്യയ്ക്ക് കളി അവസാനിപ്പിക്കേണ്ടി വന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 17.1 ഓവറില്‍ വിജയലക്ഷ്യമായ 113 റണ്‍സ് ഇംഗ്ലണ്ട് മറികടന്നു. രണ്ട് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആസ്ട്രേലിയയാണ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.