നൃത്തച്ചുവടുകളുമായി പൂർണ്ണിമയും ഇന്ദ്രജിത്തും.. കൂടെക്കൂടി ഭാവനയും ഗീതുവും; വൈറൽ വീഡിയോ കാണാം
November 17, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളുടെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും ഡാൻസാണ് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത്. പൂർണ്ണിയുടെയും ഇന്ദ്രജിത്തിന്റേയും സുഹൃത്ത് നിലൂഫർ ഷെരീഫിന്റെ വിവാഹ ചടങ്ങിനായി ശ്രീലങ്കയിൽ എത്തിയതായിരുന്നു താരങ്ങൾ.
ഇവർക്കൊപ്പം നൃത്തച്ചുവടുകളുമായി ഭാവനയും ഗീതു മോഹൻദാസുമടക്കം നിരവധി താരങ്ങളും കൂടിച്ചേർന്നതോടെ വേദി ഉത്സവ ലഹരിയിലായി. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച താരങ്ങളുടെ ഡാൻസ് വീഡിയോയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. പൂർണിമ ഇന്ദ്രജിത്ത് താരദമ്പതികളുടെ ഡാൻസിന് മികച്ച പ്രതികരണവുമായാണ് ആരാധകർ എത്തുന്നത്..വൈറലായ ഡാൻസ് വീഡിയോ കാണാം…