ഇന്ത്യൻ ടീമിനൊപ്പം ചിത്രമെടുത്ത് കേരളത്തിന്റെ ചെറിയ വലിയ മനുഷ്യൻ മുഹമ്മദ് അസീം…
മുഹമ്മദ് അസീം എന്ന പേര് അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. പഠിക്കുന്ന സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്പില് എത്തിയ മുഹമ്മദ് അസിം. അന്ന് ഏറെ വാര്‍ത്തപ്രധാന്യം നേടിയിരുന്നു.
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും അസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസിം നല്‍കിയത്. ഇപ്പോഴിതാ കേരളത്തിലെത്തിയ തന്റെ ഇഷ്ട താരത്തെ കാണാൻ തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് അസീം.
ഇന്ത്യൻ ക്യാപ്റ്റൻ കൊഹ്ലിയെ കാണണമെന്ന ആഗ്രഹവുമായി എത്തിയ മുഹമ്മദിന് പക്ഷേ തന്റെ പ്രിയപ്പെട്ട താരത്തെ കാണാൻ സാധിച്ചില്ലേലും ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനേയും ഉമേഷ് യാദവിനേയും അസീം കണ്ടു, കൂടെ നിന്ന് ഫോട്ടോയും എടുത്തു.
കാര്യവട്ടത്ത് എത്തിയ അസീമിന് കളി കാണണം, ഒപ്പം കൊഹ്ലിയെയും ധോണിയേയും കാണണം. പക്ഷെ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ മണിക്കൂറുകളോളം നിന്നെങ്കിലും ഇഷ്ട താരങ്ങളെ കാണാൻ അസീമിന് കഴിഞ്ഞില്ല. എന്നാൽ അമ്പലത്തില്‍ നിന്ന് മടങ്ങുകയായിരുന്ന താരങ്ങള്‍ അസിമിനെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ താമസിക്കുന്ന റാവിസ് ഹോട്ടല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള ആസിമിനും കുടുംബത്തിനും നാളെ നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി.
കേരളപ്പിറവി ദിനത്തിൽ കാര്യവട്ടത്ത് നടക്കുന്ന മത്സരം കാണാൻ ഏറെ ആവേശത്തോടെയാണ് കേരളക്കര…