മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ…

November 24, 2018

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നവ്യ നായർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മകന്റെ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

മകൻ സായ് കൃഷ്ണയുടെ എട്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. താരം തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ..

അതേസമയം കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു പുതിയ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് നൃത്താവിഷ്‌കാരത്തിന്റെ മുഖ്യപ്രമേയം. വര്‍ത്തമാനകാലത്തെ സാഹചര്യങ്ങളോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് നൃത്തത്തിന്റെ ആവിഷ്‌കരണം.

മനോഹരമായ ഭരതനാട്യത്തിലൂടെയാണ് കുഞ്ഞിനോടുള്ള ഒരു അമ്മയുടെ കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയുമെല്ലാം നവ്യ നായർ അവതരിപ്പിക്കുന്നത്. പകരംവെയ്ക്കാനില്ലാത്ത മാതൃസ്‌നേഹത്തിന്റെ ഒരു ഉണര്‍ത്തുപാട്ടുകൂടിയാണ് ഈ നൃത്താവിഷ്‌കാരം.

Read also: മാണിക്യ വീണയുമായി അവൾ എത്തി, തന്റെ പ്രിയപ്പെട്ട ജഗതി അങ്കിളിനെ കാണാൻ; വീഡിയോ കാണാം

ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നവ്യ നായർ ‘നന്ദനം’ എന്ന  തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. പിന്നീട്  വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്നു