വിഘ്‌നേശ് ശിവനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര; ചിത്രങ്ങള്‍ കാണാം

November 19, 2018

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വിഘ്‌നേശ് ശിവനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിഘ്‌നേശ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.


മനോഹരമായൊരു കേക്കിന്റെ ചിത്രവും വിഘ്‌നേശ് പങ്കുവെച്ചു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നെഴുതിയ കേക്കില്‍ ക്യാമറയും ക്ലാപ്‌ബോര്‍ഡും അലങ്കരിച്ചിട്ടുണ്ട്. ഈ മനോഹരമായ കേക്ക് തന്നെയാണ് സര്‍പ്രൈസായി പിറന്നാള്‍ ദിനത്തില്‍ വിഘ്‌നേശ് നയന്‍താരയ്ക്ക് നല്‍കിയത്.

ഇതിനുപുറമെ 9(നയന്‍) എന്ന രൂപത്തില്‍ മറ്റൊരു കേക്കും വിഘ്‌നേശ് ഒരുക്കിയിരുന്നു. നയന്‍താരയും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സൈറാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയും ബിഗ്ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായല്‍സീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്.