പ്രിയ വാര്യറെ സുന്ദരിയാക്കി പൂർണ്ണിമ; ചിത്രങ്ങൾ കാണാം…

November 11, 2018

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയയിലൂടെ തരംഗമായ പ്രിയയുടെ പുതിയ ചിത്രങ്ങൾക്ക് പിന്നിലുള്ള രഹസ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.

പുതിയ മേക്കോവറിൽ എത്തുന്ന പ്രിയയുടെ സൗന്ദര്യത്തിന് പിന്നിൽ മലയാളികളുടെ ഇഷ്ടനായിക പൂർണ്ണിമ ഇന്ദ്രജിത്താണ്. നടിയും ഫാഷൻ ഡിസൈനറുമായ പൂർണ്ണിമയുടെ എല്ലാ ഡിസൈനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് താരം പുതിയ രൂപത്തിൽ എത്തിയത്.

ഗ്രീൻ ആപ്പിൾ നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് പ്രിയ ചടങ്ങിനെത്തിയത്. ഡ്രസ്സിനൊപ്പം താരത്തിന്റെ ആക്സസറീസും മേക്കപ്പും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രങ്ങൾ കാണാം..