ശുഹൈബിന്റെ ചരിത്രനേട്ടത്തിന് സാക്ഷിയായി മകനും; ചിത്രമേറ്റെടുത്ത് ആരാധകര്‍

November 4, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിന്റെയും മകന്റെ ചിത്രം. കഴിഞ്ഞയാഴ്ചയാണ് ഇരുവര്‍ക്കും മകന്‍ പിറന്നത്. ഈ സന്തോഷം ശുഹൈബ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മകന്‍ ഇസ്സാന്റെ ചിത്രം. സാനിയയുടെ മടയിലിരുന്ന് അച്ഛന്‍ ശുഹൈബിന്റെ ബാറ്റിങ് ടെലിവിഷനില്‍ വീക്ഷിക്കുന്ന കുഞ്ഞു ഇസ്സാന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ന്യൂസ്ലന്റിനെതിരായ പാകിസ്ഥാന്റെ ട്വന്റി ട്വന്റി മത്സരമാണ് കുഞ്ഞു മകന്‍ വീക്ഷിച്ചത്. മത്സരത്തില്‍ തുടര്‍ച്ചയായി പതിനൊന്നാം വിജയം കൈവരിക്കുന്ന ടീം എന്ന ചരിത്ര നേട്ടവും പാക്സ്ഥാന്‍ സ്വന്തമാക്കി. മത്സരത്തില്‍ പാക് ടീം വിജയിക്കുന്നതില്‍ ശുഹൈബ് മാലിക്കും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സാനിയ തന്നെയാണ് മത്സരം വീക്ഷിക്കുന്ന കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും.

‘ഞങ്ങള്‍ ഭൂമിയിലേക്ക് വന്നിട്ട് അഞ്ച് ദിവസങ്ങളാകുന്നു. ബാബ ക്രിക്കറ്റ് കളിക്കുന്നത് ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു’ എന്ന കുറിപ്പും സാനിയ ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. നിരവധി പേരാണ് കുഞ്ഞ് ഇസ്സാന്റെ ചിത്രം ഏറ്റെടുത്തത്. ഇരു രാജ്യങ്ങളില്‍ നിന്നുമായി നിരവധി ആരാധകരും ശുഹൈബ് മാലിക്കിനും സാനിയ മിര്‍സയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നുണ്ട്.

 

View this post on Instagram

 

So it’s been 5 days since we came into this world .. Me as a mother and my little Izhaan as my son ❤️ we’ve even watched Baba play some cricket together since we’ve arrived ? it truly is the biggest match ,tournament achievement I’ve ever won or had and there is no feeling or blessing that can be greater than this.. I finally have gotten sometime after this overwhelming feeling to get online and check the msgs and love we have received. Shoaib and I feel truly blessed and humbled with the wishes and love that us as parents and Izhaan have received ❤️ Thank you to each and every one of you ..we love you right back! Love , Sania ,Shoaib and Izhaan ? @realshoaibmalik #Allhamdulillah

A post shared by Sania Mirza (@mirzasaniar) on