നടൻ വിഷ്ണു രാഘവ് വിവാഹിതനായി

നടനും പരസ്യ സംവിധായകനുമായ വിഷ്ണു രാഘവ് വിവാഹിതനായി.. തിരുവനന്തപുരം സ്വദേശിനിയും എഞ്ചിനിയറുമായ മീര മോഹനൻ ആണ് വധു. വിവാഹത്തിൽ കീർത്തി സുരേഷ് , രജിഷ വിജയൻ തുടങ്ങി സിനിമ മേഖലയിലെ നിരവധി താരങ്ങൾ പങ്കെടുത്തു.
‘തീവ്രം’, ‘പകിട’, ‘സാരഥി’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വിഷ്ണു രാഘവ്.
ഫോട്ടോഗ്രാഫറും നടനുമായ ആർ ഗോപാകൃഷ്ണന്റെയും സുശീലയുടെയും മകനാണ് വിഷ്ണു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞായറാഴ്ചയാണ് വിവാഹം നടന്നത്.
Read also : ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം
‘ഓർക്കൂട്ട് ഒരോർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാരംഗത്ത് ചുവടുവെയ്ക്കുന്നത്. ‘ജോൺപോൾ വാതിൽ തുറക്കുന്നു’വെന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലും വിഷ്ണു എത്തിയിരുന്നു.
അതേസമയം ഭാവനയെ പ്രധാന കഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത് ഓപ്പൺ യുവർ മൈൻഡ് എന്ന ഹ്രസ്വചിത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.