’24’ ന്യൂസിന്റെ പ്രോമോ ഏറ്റെടുത്ത് മലയാളികൾ…

December 4, 2018

ലോകമെങ്ങുമുള്ള മലയാളികൾ ഒന്നടങ്കം അക്ഷമരായി കാത്തിരിക്കുന്ന വാർത്താ ചാനലായ ’24’  പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്താൻ ഇനി മൂന്ന് നാളുകൾ കൂടി മാത്രം ബാക്കി നിൽക്കെ ചാനലിന്റെ പ്രോമോ ആവേശത്തോടെ ഏറ്റെടുത്ത് മലയാളികൾ.

വിവേക് എ എന്നിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രോമോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി, മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഓണത്തോടനുബന്ധിച്ച് വിവേക് ഒരുക്കിയ തീം സോങ്ങും മലയാളികൾ  ഒരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

ഡിസംബര്‍ എട്ട് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും. ‘നിലപാടുകളില്‍ സത്യസന്ധത’എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്.

ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്ളവേഴ്‌സ് ടിവിയെ ഇതിനോടകം തന്നെ മലയാള പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയതാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികള്‍ക്കും ലഭിക്കുന്നത്.