സത്യസന്ധതയുള്ള നിലപാടുകളുമായി ’24’ സംപ്രേഷണം ആരംഭിച്ചു..
December 8, 2018
ഫ്ളവേഴ്സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24 സംപ്രേഷണം ആരംഭിച്ചു. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്. രാവിലെ ഏഴ് മണി മുതലാണ് ’24’ സംപ്രേഷണം ആരംഭിച്ചത്. പതിനാല് ജില്ലകളിൽ നിന്നുമുള്ള വർത്തകളുമായാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. വിവിധ നെറ്റ്വര്ക്കുകളില് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാണ്.
ചാനൽ ലഭ്യമാകുന്ന നെറ്റ് വർക്കുകൾ..
- ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍: ചാനല്‍ നമ്പര്‍ 126
- കേരളാ വിഷന്‍: ചാനല്‍ നമ്പര്‍ 19
- കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്സ്: ചാനല്‍ നമ്പര്‍ 163
- ഐ- വിഷന്‍ ഡിജിറ്റല്‍: ചാനല്‍ നമ്പര്‍ 32
- അതുല്യ ഇന്‍ഫോ മീഡിയ: ചാനല്‍ നമ്പര്‍ 134
- യെസ് ഡിജിറ്റല്‍ സൊലൂഷ്യന്‍സ്: ചാനല്‍ നമ്പര്‍ 44
- മലനാട് കമ്യൂണിക്കേഷന്‍സ്: 45
- സഹ്യ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക്: ചാനല്‍ നമ്പര്‍ 23
- ആലപ്പി ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 20
- കൊല്ലം കേബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 300
2015 ഏപ്രില്‍ 12 നാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ആരംഭിച്ചത്. അന്നുതൊട്ടിന്നോളം പരിപാടികളിലെ വിത്യസ്തതകൊണ്ടും അവതരണശൈലിയിലെ മികവുകൊണ്ടും മറ്റ് ചാനലുകളില്നിന്നെല്ലാം ഫ്ളവേഴ്സ് ടിവി വേറിട്ടു നില്ക്കുന്നു. വിനോദപരിപാടികളില്‍ പുലര്‍ത്തുന്ന വൈവിധ്യവും മനോഹാരിതയും വാര്‍ത്താപരിപാടികളിലും പുലര്‍ത്തുമെന്ന് ഉറപ്പ്.