വേദിയിൽ തിളങ്ങി ജാനുവും റാമും; മകന്റെ നേട്ടത്തിൽ കയ്യടി വാങ്ങി ഒരച്ഛൻ; വീഡിയോ കാണാം
December 31, 2018

ഇന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് 96. തെന്നിന്ത്യയിലെ മിന്നും കഥാപാത്രങ്ങളായ വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച ചിത്രത്തിൽ താരങ്ങളായത് ഇരുവരുടെയും ചെറുപ്പകാലം അവിസ്മരണീയമാക്കിയ ആദിത്യയും ഗൗരിയുമാണ്.
റാമിന്റെയും ജാനുവിന്റെയും പ്രണയകഥ വെള്ളിത്തിരയിൽ അവിസ്മരനീയമാക്കിയ ആദിത്യയും ഗൗരിയും അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഇരുവരെയും തമിഴകം സ്വാഗതം ചെയ്തത്.
എന്നാൽ വേദിയിൽ മകന്റെ നേട്ടങ്ങൾ നോക്കിക്കാണാൻ എത്തിയ ആദിത്യയുടെ അച്ഛനും സിനിമ താരവുമായ എം എസ് ഭാസ്കരാണ് താരമായത്. മകൻ അവാർഡ് വാങ്ങുന്നതിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി നിറകണ്ണുകളോടെ മകന്റെ വിജയത്തിൽ സന്തോഷിക്കുകയായിരുന്നു ഈ അച്ഛൻ.. വീഡിയോ കാണാം…