‘അവിടെ വച്ച് നമുക്ക് വീണ്ടും കണ്ടുമുട്ടാം’ ; ചാച്ചന് ആദരാഞ്ജലികളുമായി ഫഹദ്
December 22, 2018

നാടക-ചലച്ചിത്ര നടൻ കെ.എൽ ആന്റണി (ആന്റണി കൊച്ചി) അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം സിനിമയിലെ ‘ചാച്ചൻ’ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി ചിത്രത്തിലെ നായകന് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ മരണം വളരെ പെട്ടന്ന് ആയിപ്പോയി, അറിഞ്ഞതിലും കണ്ടതിലും സുന്ദരമായ മനുഷ്യനായിരുന്നു ആന്റണിയെന്നും ഫഹദ് വ്യക്തമാക്കി. നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിട പറയുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.