കേരളത്തിലെ കുഞ്ഞുമക്കൾക്ക് സഹായ ഹസ്തവുമായി അല്ലു അർജുൻ

December 18, 2018

കേരളക്കരയെ ഞെട്ടിച്ച മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സഹായ ഹസ്തവുമായി നിരവധി ആളുകൾ എത്തിയിരുന്നു. നവകേരളം നിർമ്മിക്കുന്നതിന്റെ ഭാഗമായി പ്രളയത്തില്‍ തകര്‍ത്തെറിയപ്പെട്ട കേരളത്തിലെ അംഗനവാടികള്‍ക്ക് സഹായവുമായ് എത്തുകയാണ്  തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരം അല്ലു അര്‍ജുന്‍.

തകര്‍ന്ന ജീവിതം കരുപ്പിടിപ്പിക്കുന്ന ആലപ്പുഴക്കാര്‍ക്കാണ് സഹായഹസ്തവുമായി മലയാളികളുടെ പ്രിയപ്പെട്ട അല്ലു അർജുൻ എത്തിയത്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളുടെ  പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ നല്കിയിരിക്കുന്നത്.

അല്ലുവിന്റെ ‘ഗീതാ ഗോവിന്ദം’ എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ച തുകയാണിത്. വെള്ളപ്പൊക്കത്തില്‍ ആലപ്പുഴയിലെ മാത്രം 21 അംഗനവാടികള്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു. 66 എണ്ണം ഭാഗികമായും. ഇതില്‍ പത്തെണ്ണത്തിന്റെ നിര്‍മ്മാണത്തിന് ജനുവരി പത്തിന് തുടക്കമാവും.

Read also: അല്ലുവിന് ഉജ്ജ്വല സ്വീകരണമൊരുക്കി കേരളക്കര; ആരാധക സ്നേഹത്തിൽ അമ്പരന്ന് താരം, വീഡിയോ കാണാം

നേരത്തെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. അതേസമയം ആലപ്പുഴയിൽ വച്ച് നടന്ന നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ എത്തിയ താരംത്തിന് നിറഞ്ഞ സ്വീകാര്യതയാണ് കേരളക്കരയിൽ നിന്നും ലഭിച്ചത്.