യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും ഈ ഭക്ഷണസാധനങ്ങള്‍

December 1, 2018

ജീവിതം യൗവ്വനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. യൗവ്വനം തുളുമ്പുന്ന ജീവിതമാണ് മിക്കവരും ആഗ്രഹിക്കുന്നതും. മനസിനെയും ശരീരത്തെയും യൗവ്വനതീഷ്ണമായി നിലനിര്‍ത്താന്‍ ചില ഭക്ഷണസാധനങ്ങളും സഹായിക്കും. അത്തരം ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം.

പഴങ്ങളും പച്ചക്കറികളും


മനസിനെയും ശരീരത്തെയും യൗവ്വനത്തോടെ നിലനിര്‍ത്തുന്നതില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള സ്ഥാനം ചെറുതല്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശരീരത്തിനും മനസിനും ഊര്‍ജം പകര്‍ന്ന് വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

നട്‌സ്ബദാം, പിസ്ത, ഉണക്കമുന്തിരി തുടങ്ങിയവ വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരല്പം നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാനസീകമായ ഉണര്‍വ് ലഭിക്കുന്നതിനും നട്‌സ് ശീലമാക്കുന്നത് നല്ലതാണ്.

കടല്‍ വിഭവങ്ങള്‍
മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കും. കടല്‍ വിഭവങ്ങളില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഇവ നല്ലതാണ്. പ്രായംചെല്ലുംതോറും ഉണ്ടാകുന്ന സന്ധിവേഗനയ്ക്കും കടല്‍ വിഭവങ്ങള്‍ നല്ലൊരു പരിഹാരമാണ്.

പാലും പാല്‍ ഉല്‍പന്നങ്ങളും
പ്രോപയോട്ടിക്‌സിന്റെ കലവറയാണ് പാല്‍ ഉല്‍പന്നങ്ങള്‍. ഇവ ശരീരത്തിന്റെ സൂക്ഷ്മാണു വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തെ യൗവ്വനപൂര്‍ണ്ണമാക്കുന്നതിന് പാലും പാലുല്‍പന്നങ്ങളും നല്ലതാണ്.

വെള്ളം

വെള്ളം ധാരാളമായി കുടിക്കുന്നതും ശരീരത്തെയും മനസിനെയും യൗവ്വനപൂര്‍ണ്ണമാക്കുന്നതിന് നല്ലതാണ്. ചര്‍മ്മകാന്തിക്കും വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തില്‍ പെട്ടെന്നു ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കാനും ശുദ്ധജലം സഹായിക്കുന്നു.