നൈജീരിയയില്‍ നിന്നൊരു ‘കല്‍ ഹോ ന ഹോ’ പാട്ട്; വൈറല്‍ വീഡിയോ കാണാം

December 24, 2018

വര്‍ഷങ്ങള്‍ക്കു മുമ്പേ ആരാധകര്‍ നെഞ്ചിലേറ്റിയതാണ് ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘കല്‍ ഹോ ന ഹോ’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ‘കല്‍ ഹോ ന ഹോ’ ഗാനം. നൈജീരിയയില്‍ നിന്ന് ഈ ഗാനം ആലപിക്കുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നത്.

അലി ഗുല്‍ ഖാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നിരവധിപേര്‍ ഗാനം ഏറ്റെടുത്തു. മികച്ച കമന്റും ഗാനത്തിനു ലഭിക്കുന്നുണ്ട്. 58 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡയോയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് കല്‍ ഹോ ന ഹോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിക്കുന്നത്. എന്തായാലും നൈജീരിയന്‍ യുവാക്കളുടെ കല്‍ ഹോ ഹോ പാട്ട് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.