‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ’ കണ്ണൂർ ഒരുങ്ങുമ്പോൾ വൈറലായി തീം സോങ് ; വീഡിയോ കാണാം…
December 6, 2018

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നു തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്.
‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ…’ എന്നു തുടങ്ങുന്ന മനോഹരഗാനം കണ്ണൂർ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസനാണ് ഗാനം ലപിച്ചിരിക്കുന്നത്..വേണുഗോപാൽ രാമചന്ദ്രൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്.
ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഗാനത്തിന് ഇതിനോടകം തന്നെ നിരവധി ആരാധകരാണ്.