പ്രണവ് മോഹന്‍ലാലിന് കേക്ക് നല്‍കി, ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി; വീഡിയോ കാണാം

December 25, 2018

സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് സിനിമാലോകത്തെ ഒരു സ്‌നേഹവീഡിയോ. മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ക്രിസ്മസ് മധുരം പ്രണവ് മോഹന്‍ലാലിന് നല്‍കിയ വീഡിയോയാണ് വൈറലാകുന്നത്.

കൊച്ചിയിലെ ഒരു ഡബ്ബിങ് സ്റ്റുഡിയോയാണ് ഈ സ്‌നേഹക്കാഴ്ചയ്ക്ക് വേദിയായത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായത്തെന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം ഡബ്ബിങിനുവേണ്ടി എത്തിയതാണ് മമ്മൂട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങിനായി പ്രണവ് മോഹന്‍ലാലും എത്തിയതോടെ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂടി.

ഇരു താരങ്ങളും ഒരുമിച്ചെത്തിയതോടെ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അരുണ്‍ഗോപിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.