“ഈ വീട്ടില്‍ പ്രേതബാധയുണ്ട്”; ഹൊറര്‍ ത്രില്ലറായി ‘പ്രാണ’യുടെ ട്രെയിലര്‍

December 21, 2018

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുകയാണ് പ്രാണ എന്ന ചിത്രത്തിന്റെ ടീസര്‍. നിത്യാ മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. വി കെ പ്രകാശാണ് പ്രാണയുടെ സംവിധാനം. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനീതികളാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. സാമൂഹ്യപ്രവര്‍ത്തകയായ ഒരു എഴുത്തുകാരിയായിട്ടാണ് നിത്യാ മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഹൊറര്‍ ഫാന്റസി ത്രില്ലറാണ് പ്രാണ.

സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് എന്നിവര്‍ ചേര്‍്ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റസൂല്‍ പൂക്കുട്ടിയും അമൃത് പ്രീതവും ചേര്‍ന്നാണ് ചിത്രത്തിന്റെ ശബ്ദം ഒരുക്കിയിരിക്കുന്നത്. ലൂയിസ് ബങ്ക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.