രഞ്ജി ട്രോഫി; കേരളത്തിന് തോൽവി
December 10, 2018

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 151 റണ്‍സിന്റെ കനത്ത തോല്‍വി. 369 റൺസിന്റെ വിജയലക്ഷ്യവുമായി കളിയ്ക്കാൻ ഇറങ്ങിയ കേരളം 217 റൺസിൽ ഓൾ ഔട്ടായി. മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫും സഞ്ജു സാംസണും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും സിജോമോന്‍ ജോസഫിനെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി ടി നടരാജന് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ചുറി നേടിയ പി.രാഹുലും സച്ചിന് ബേബിയും വി.എ ജഗദീഷും അക്കൗണ്ടു തുറക്കും മുന്‍പ് പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. തമിഴ്നാടിനായി പേസ് ബോളര്‍ തങ്കരശ് നടരാജന് അഞ്ചു വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത്, സായ് കിഷോര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.