സ്മൃതി മന്ദാനയ്ക്ക് വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം

December 31, 2018

ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദാന സ്വന്തമാക്കി. സ്മൃതി മന്ദാന തന്നെയാണ് ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ഏകദിന താരവും.

22 കാരിയാണ് സ്മൃതി മന്ദാന. കളിക്കളത്തിൽ എന്നും തകർപ്പൻ ബാറ്റിങുകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കാറുണ്ട് താരം. ഐസിസിയുടെ ഈ വർഷത്തെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും സ്മൃതി മന്ദാന ഉൾപ്പെട്ടിട്ടുണ്ട്.

12 ഏകദിനങ്ങളാണ് ഈ വർഷം സ്മൃതി മന്ദാന കളിച്ചത്. ഈ മത്സരങ്ങളിൽ നിന്നായി 66.90 റൺസ് ശരാശരിയിൽ669 റൺസും താരം നേടി. ഇതിനുപുറമെ 25 ട്വന്റി20 മത്സരങ്ങളിൽ നിന്നുമായി 622 റൺസും സ്മൃതി നേടിയിട്ടുണ്ട്. 130.67 ആണ് സ്മൃതി മന്ദാനയുടെ ട്വന്റി20 സ്ട്രൈക്ക് റേറ്റ്.