‘മച്ചാനെ വാ എൻ മച്ചാനെ വാ’…അടിപൊളി പാട്ടുമായി ദേവികകുട്ടി ; വീഡിയോ കാണാം..

December 19, 2018

അതിമനോഹരമായ സ്വര സ്വരമാധുര്യവുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടിപ്പാട്ടുകാരിയാണ് ദേവിക. സോഷ്യൽ മീഡിയ വഴി വൈറലായ ദേവികയുടെ പാട്ടുകൾ നേരത്തെ തന്നെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ‘മാന്നാർ മത്തായി സ്പീക്കിങ്’ എന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനവുമായി വേദി കീഴടക്കാൻ എത്തിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ദേവിക മോൾ.


പാട്ടിന്റെ ലോകത്തെ കുട്ടിഗായകരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീത വിരുന്നാണ് ടോപ് സിംഗർ. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..