സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കഥ പറഞ്ഞ് ശങ്കരൻ അമ്മാവൻ.. വീഡിയോ കാണാം..

December 18, 2018

പുതിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേശുവും ശിവയും..ഭാവിയിൽ വെയ്ക്കാനുള്ള വീടിന്റെ മാതൃകയാണ് ഇപ്പോഴേ ഇരുവരും ചേർന്ന് വയ്ക്കുന്നത്. വെച്ച വീടിന് കേശിവ ഭവനമെന്ന് പേരിടാനും ഇരുവരും ചേർന്ന് തീരുമാത്തിലായി. അങ്ങനെ ഭാവിയിലേക്കുള്ള പുതിയ വീടിന്റെ പ്ലാനിങ് കഴിഞ്ഞ ശേഷം അടുത്ത കളിയുമായി നടക്കുകയാണ് കേശുവും ശിവയും.

അപ്പോഴാണ് പുറത്തേക്ക് പോകാൻ ഒരുങ്ങുന്ന ശങ്കരൻ അപ്പൂപ്പനെ കേശു കാണുന്നത്. അപ്പൂപ്പനൊപ്പം പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ച് കേശുവും എത്തി. തുടർന്ന് ശിവയും പിന്നാലെ ലച്ചുവും മുടിയനും ഒക്കെ പുറത്തേക്ക് പോകാൻ ഇറങ്ങി.

അങ്ങനെ അപ്പൂപ്പനൊപ്പം കളിയും ചിരിയും ഒക്കെയായി നടക്കുകയാണ് കുട്ടികൾ എല്ലാവരും. പിന്നീട് അപ്പൂപ്പന്റെ വക നാടകവും കഥയുമൊക്കെയായി എല്ലാവരും വലിയ ആഘോഷമാക്കി. അങ്ങനെ അപ്പൂപ്പന്റെ അടിപൊളി കഥയും കഥയ്ക്ക് പിന്നിലെ സാരവും എല്ലാം കൂടി ഗംഭീരമാക്കിയ എപ്പിസോഡ് കാണാം…