പുതിയ ചലഞ്ചിൽ ഭാഗമായി മഞ്ജു വാര്യരും ടോവിനോയും; ‘മാസ്സെ’ന്ന് ആരാധകർ..
January 20, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. ബോളിവുഡിലെയും മലയാളത്തിലെയും താരങ്ങൾ അടക്കം നിരവധി ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. . ഇപ്പോഴുള്ള ചിത്രത്തിനൊപ്പം പത്ത് വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്യുക എന്നുള്ളതാണ് പുതിയ ചാലഞ്ച്.
ഭാവന, ഉണ്ണി മുകുന്ദൻ, അഹാന, ആര്യ, അജു വർഗീസ് എന്നിവരുടെ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ 20 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ഈ ചാലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ് സന്തോഷ് ശിവൻ.
മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പത്ത് വർഷം മുമ്പുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.