പറക്കും ടാക്സിയുമായ് തല അജിത്ത്; വീഡിയോ
അഭിനയമികവുകൊണ്ടും മാത്രമല്ല പുത്തന്‍ കണ്ടുപിടുത്തങ്ങള്ക്കൊണ്ടും ആരാധകര്‍ക്ക് പ്രീയങ്കരനാണ് തല അജിത്ത്. വാഹനങ്ങളോടുള്ള താരത്തിന്റെ പ്രണയവും പണ്ടേയ്ക്ക്പണ്ടേ ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായതാണ്. അജിത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പറക്കും ടാക്സിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്നത്.
അജിത് വഴികാട്ടിയായ ടീം ദക്ഷയാണ് ഇത്തരത്തില്‍ പറക്കും ടാക്സി നിര്‍മ്മിച്ചിരിക്കുന്നത്. ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുംവിധമാണ് ഈ ഡ്രോണിന്റെ നിര്‍മ്മാണം. രണ്ട് സുരക്ഷാ വാഹനങ്ങളുമുണ്ട്. 90 കിലോ ഭാരം വരെ വഹിക്കാന്‍ ഈ ഡ്രോണ്‍ കാറിന് ശേഷിയുണ്ട്. 45 മിനിറ്റ് വരെ തുടര്‍ച്ചയായി പറക്കാനും സാധിക്കും. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തിലൊരു ഡ്രോണ്‍ ടാക്സി രൂപപ്പെടുത്തിയിരിക്കുന്നത്.
സെന്റര്‍ ഫോര്‍ എയറോസ്പേയ്സ് റിസേര്‍ച്ച്, എംഐടി കാമ്പസ്, അണ്ണാ യൂണിവേഴ്സിറ്റി എന്നിവരാണ് ടീം ദക്ഷയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷത്തെ പരിശ്രമം വേണ്ടിവന്നു ഈ ഡ്രോണ്‍ കാറിന്റെ നിര്‍മ്മാണത്തിന്.
Exclusive : #Thala #Ajith Mentored #TeamDhaksha 's Drone Now in Chennai Trade Centre !! @rameshlaus pic.twitter.com/LZXqQxC1oQ
— Thala AJITH Fans North India??™ (@NorthAjithFC) January 25, 2019
Here We Go!!
Video of THALA AJITH Operating Drone At MIT Campus! ? #THALAsDakshaTeam pic.twitter.com/wuz46RP03w
— AJITHKUMAR FANS CLUB (@ThalaAjith_FC) November 12, 2018