ബാലുവിന്റെ ഗാനവുമായി പ്രിയ സുഹൃത്തുക്കൾ; വീഡിയോ കാണാം..

January 23, 2019

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കഴിഞ്ഞ ഒക്ടോബർ രണ്ടിന് കാറപകടത്തെത്തുടർന്ന് നമ്മെ വിട്ടുപോയത് ഇപ്പോഴും അംഗീകരിക്കാനാവാനാത്ത ഒരു സത്യമായി സംഗീത പ്രേമികൾക്കിടയിൽ നിലനിൽക്കുകയാണ്.

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന സത്യം ഒരു വേദനപോലെ അവശേഷിക്കുമ്പോൾ ബാലിവിന്റെ ഓർമ്മകളുമായി ആരാധകർക്ക് മുന്നിൽ എത്തുകയാണ് സംഗീതജ്ഞരായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും ശങ്കർ കേശവും..

‘എൻ നെഞ്ചിലെ കനൽ പൂക്കളിൽ’ എന്ന ബാലുവിന്റെ മനോഹരമായ ഗാനവുമായാണ് മൂവരും വേദിയിൽ എത്തിയത്…ഈ ഗാനം കോളേജിൽ പഠിക്കുന്ന കാലത്ത് ബാലു ലക്ഷ്‌മിക്ക് വേണ്ടി കമ്പോസ് ചെയ്തതാണ്.  മനോഹരമായ സംഗീതം കേൾക്കാം..

സംഗീതത്തിന്റെ അത്ഭുതലോകത്ത്, വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച ബാലഭാസ്കർ എന്ന അതുല്യ പ്രതിഭയുടെ വിയോഗം മലയാളികളുടെ ഹൃദയം നുറുക്കിയതായിരുന്നു..

തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപം വച്ചുണ്ടായ അപകടം ഓർമ്മയാക്കിയത് സംഗീത ലോകത്തിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ ബാലഭാസ്കർ എന്ന കലാകാരനേയും അവന്റെ കുഞ്ഞോമന തേജസ്വിനയെയുമായിരുന്നു… വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കവെ ഒക്ടോബർ 2 നാണ് ബാലഭാസ്കർഓർമ്മയായത്.

Read also:‘ആ ഉറപ്പായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് വരാൻ കാരണമായത്’; ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ..